ഓടയിൽവീണു ദമ്പതികൾക്കു പരിക്ക്
Sunday, September 25, 2016 12:45 PM IST
കോട്ടയം: ബേക്കർ ജംഗ്ഷനുസമീപം ഓടയിൽവീണു ദമ്പതികൾക്കു പരിക്ക്. നട്ടാശേരി വേമ്പിൻകുളങ്ങര ക്ഷേത്രത്തിനുസമീപം കട നടത്തുന്ന ശിവനും ഭാര്യയുമാണ് അപകടത്തിൽപ്പെട്ടത്. വൈഡബ്ല്യുസിഎക്കു സമീപത്തുവച്ചാണു അപകടം ഉണ്ടായത്. ഓടയിലേക്കു വീണ ഇരുവരുടെയും കാലിനാണു പരിക്കേറ്റത്. കാലിനു സാമരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.