വൈക്കം മാനേജ്മെന്റ് അസോസിയേഷന് ദേശീയ പുരസ്കാരം
വൈക്കം മാനേജ്മെന്റ് അസോസിയേഷന് ദേശീയ പുരസ്കാരം
Sunday, September 25, 2016 12:53 PM IST
കൊച്ചി: ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് തുടർച്ചയായ രണ്ടാം തവണയും വൈക്കം മാനേജ്മെന്റ് അസോസിയേഷൻ അർഹമായി. വൈക്കം മാനേജ്മെന്റിന്റെ 2015–16 വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്‌ഥാനത്തിലാണ് അവാർഡ്. ദേശീയതലത്തിലുള്ള 64 അസോസിയേഷനിൽനിന്നാണ് വൈക്കം മാനേജ്മെന്റ് അസോസിയേഷന് ഈ അംഗീകാരം ലഭിച്ചത്. അന്തർദേശീയ ഏജൻസിയായ കെപിഎംജി ആണ് വിവിധ ഘടകങ്ങളെ അടിസ്‌ഥനമാക്കി വൈക്കം മാനേജ്മെന്റ് അസോസിയേഷനെ തെരഞ്ഞെടുത്തത്.


ഡൽഹിയിലെ മെറിഡിയനിൽ നടന്ന നാഷണൽ കൺവൻഷനിൽ കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിൽനിന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ മുഴുവഞ്ചേരിൽ അവാർഡ് ഏറ്റുവാങ്ങി.

പെപ്സികോ ചെയർമാൻ ശിവ കുമാർ, മുൻ എഐഎംഎ പ്രസിഡന്റുമാരായ ഡോ.ജെ.എസ്. ജുനേജ, കൃഷ്ണ കാർല, ഡോ. ഉദ്ദേശ് കോഹ്ലി, ഇന്ദർദീപ് സിംഗ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.