മൈക്രോഫിനാൻസ് തട്ടിപ്പ് :വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കണ്ടത് പ്രതികൂലവിധി ഭയന്ന്–വി.എസ്
മൈക്രോഫിനാൻസ് തട്ടിപ്പ് :വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കണ്ടത് പ്രതികൂലവിധി ഭയന്ന്–വി.എസ്
Sunday, September 25, 2016 12:53 PM IST
പത്തനാപുരം: മൈക്രോഫിനാൻസ് തട്ടിപ്പിൽ പ്രതികൂലവിധിയുണ്ടാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയെ കാണാൻ വെള്ളാപ്പള്ളി തയാറായതെന്ന് സിപിഎം നേതാവ് വി. എസ്. അച്യുതാനന്ദൻ. മൈക്രോ ഫിനാൻസിന്റെ പേരിൽ കോടികളാണ് തട്ടിയെടുത്തത്. ഈ തട്ടിപ്പ് മറയ്ക്കാനായി യോഗത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്കൂളുകളിലും കോളജുകളിലും നിയമനത്തിന്റെ പേരിൽ കോടികളാണ് കോഴ വാങ്ങുന്നത്. പത്തനാപുരം മാങ്കോട് പാടത്ത് കെ.വി സദാനന്ദൻ സ്മാരക ട്രസ്റ്റിന്റെയും ഭക്ഷ്യസബ്സിഡി കാർഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു വി എസ്.

വർഗീയവത്കരണവും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കലുമാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനെ ജനങ്ങൾ തിരിച്ചറിയണം. ആർ. ശങ്കർ ഉൾപ്പെടെയുള്ള മഹാൻമാർ നയിച്ച പ്രസ്‌ഥാനത്തെ തകർക്കുകയാണ് വെള്ളാപ്പള്ളി. മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് താൻ നൽകിയ ഹർജിക്കെതിരേ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. നിജസ്‌ഥിതി ബോധ്യപ്പെടുത്താനാണിവിടെ പ്രതികരിച്ചത്. പാടം മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ജനകീയനുമായിരുന്ന കെ. വി. സദാനന്ദന്റെ പേരിൽ തുടങ്ങിയ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു വി. എസ്.


ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ വരുൺ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ കെ.പി ഉദയഭാനു, കെ.സി രാജഗോപാൽ, എൻ ജഗദീശൻ, എച്ച്. നജീബ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.