ഹ്രസ്വചിത്ര മത്സരം
Sunday, September 25, 2016 12:53 PM IST
മണർകാട്: സെന്റ് മേരീസ് കോളജ് രസതന്ത്ര വിഭാഗത്തിന്റെയും എൻഎസ്എസിന്റെയും സംയുക്‌താഭിമുഖ്യത്തിൽ കേരള ശാസ്ത്രസാങ്കേതിക പരിസ്‌ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ ഓസോ ൺ ദിനാചരണത്തിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരം നടത്തും. 30 സെക്കൻഡ് മുതൽ അഞ്ചുമിനിറ്റുവരെ ദൈർഘ്യമുള്ള ചിത്രങ്ങളാണ് നൽകേണ്ടത്.

കാലാവസ്‌ഥാ മാറ്റം, മാലിന്യനിർമാർജനം, ഊർജസംരക്ഷണം, സ്വഛ്ഭാരത് അഭിയാൻ എന്നീ വിഷയങ്ങളിൽ അധിഷ്ഠിതമായിരിക്കണം. ആർട്സ്, സയൻസ്, പ്രഫഷണൽ കോളജുകളിലെ വിദ്യാർഥികൾക്കു പങ്കെടുക്കാം. അവസാന തീയതി ഒക്ടോബർ ആറ്. ഫോൺ: 9605280775, 8289925274.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.