മുഖ്യമന്ത്രിയെ നിരന്തരം കണ്ടതുകൊണ്ടു വെള്ളാപ്പള്ളിക്കു പ്രയോജനമുണ്ടാകില്ല: വി.എസ്. അച്യുതാനന്ദൻ
മുഖ്യമന്ത്രിയെ നിരന്തരം കണ്ടതുകൊണ്ടു വെള്ളാപ്പള്ളിക്കു പ്രയോജനമുണ്ടാകില്ല: വി.എസ്. അച്യുതാനന്ദൻ
Sunday, September 25, 2016 12:53 PM IST
കൊടുമൺ (പത്തനംതിട്ട): മൈക്രോഫിനാൻസ് തട്ടിപ്പ് നടത്തിയ വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം കാണുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. ഐക്കാട് വടക്ക് ജയ്ഹിന്ദ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നൂറുകണക്കിനു സ്ത്രീകളെ സേവനത്തിെൻറ പേര് പറഞ്ഞു വഞ്ചിച്ച നടേശെൻറ ചെയ്തികൾ പുറത്തുകൊണ്ടുവരും. പലരുടെയും വീടുകൾ ജപ്തി ചെയ്യുന്നതിന് നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു. ഇതേ തുടർന്ന് നിരവധി സഹോദരന്മാരാണ് തനിക്ക് കത്ത് അയച്ചുകൊണ്ടിരിക്കുന്നത്. ഇതോടെയാണ് താൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. ഇതിനകം 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തി. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നുമെടുത്ത പണത്തിന് 15 മുതൽ 18 ശതമാനം വരെ പലിശയാണ് നടേശൻ ഈടാക്കിയതെന്നും വി.എസ്. ആരോപിച്ചു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് എം.ടി. പ്രസന്നൻ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.