ഇടമലക്കുടിക്കു ’പ്രകാശമായി‘ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂൾ
ഇടമലക്കുടിക്കു  ’പ്രകാശമായി‘ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂൾ
Sunday, September 25, 2016 1:03 PM IST
കാഞ്ഞിരപ്പള്ളി: ദുരിതമനുഭവിക്കുന്ന ഇടമലക്കുടിയിലെ ജനങ്ങൾക്കു സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്് ആന്റണീസ് പബ്ലിക് സ്കൂൾ. ഇടമലക്കുടിയിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ദീപികയിലൂടെ അറിഞ്ഞതിനെത്തുടർന്നാണ് സഹായം നല്കുന്നതിനുള്ള തയാറെടുപ്പുകളുമായി സെന്റ് ആന്റണീസ് സ്കൂൾ അധികൃതർ ഇടമലക്കുടിയിലേക്കു തിരിച്ചത്.

50,000രൂപ വിലയുള്ള സേർച്ച് ലൈറ്റുകളാണു കുടികളിലുള്ളവർക്കു നല്കിയത്. സ്കൂളിലെ വിദ്യാർഥികളിൽ നിന്നു സമാഹരിച്ച പണം ഉപയോഗിച്ചാണു ലൈറ്റുകൾ വാങ്ങിയത്. പ്രിൻസിപ്പൽ ഫാ. ഡെന്നി നെടുംപതാലിൽ ഇടമലക്കുടിയിലെ പഞ്ചായത്ത് മെംബർ പളനി സ്വാമിക്കു ലൈറ്റുകൾ കൈമാറി. തുടർന്ന് ഇടമലക്കുടിയിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും പ്രിൻസിപ്പൽ നിർവഹിച്ചു.

ഇടമലക്കുടിയിൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ വിദ്യാർഥികളിൽ നിന്നു ശേഖരിച്ചു നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.


രാത്രികാലങ്ങളിൽ വനത്തിലൂ ടെ മറ്റു കുടികളിലേക്കു സഞ്ചരിക്കുന്ന ആദിവാസികൾക്കും വന്യജീവികളെ നിരീക്ഷിക്കാനും സേർച്ച് ലൈറ്റുകൾ പ്രയോജനം ചെയ്യും. ഇടമലക്കുടിയിൽ 28 കുടികളിലായി 2,800ലേറെ പേരാണ് കഴിയുന്നത്.

സേർച്ച് ലൈറ്റുകൾ നല്കുന്നതിനായി ഇടമലക്കുടിയിൽ എത്തിയ സംഘത്തോടൊപ്പം റേഞ്ച് ഓഫീസർ അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. സുരേഷ്, പി. ഉദയകുമാർ, ദീപിക കാഞ്ഞിരപ്പള്ളി ഏരിയ മാനേജർ ബിനോ വർഗീസ്, അധ്യാപകരായ ചെറിയാൻ കെ. എബ്രഹാം, മനോജ് ജോസ്, ജോസുകുട്ടി ആന്റണി, പരിസ്‌ഥിതി പ്രവർത്തകരായ സുനിൽ സെബാസ്റ്റ്യൻ, കെ. ബിനു എന്നിവ രുമു ണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.