ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ്
Sunday, September 25, 2016 1:03 PM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസും ഉപാധ്യക്ഷൻ സി.ആർ. മഹേഷും സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംസ്‌ഥാന സർക്കാരിന്റെ സ്വാശ്രയനയത്തിനെതിരേ സമരം ചെയ്ത യൂത്ത് കോൺഗ്രസ്–കെഎസ് യു പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചും ഇന്നു സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെഎസ് യു കോ–ഓർഡിനേഷൻ കമ്മിറ്റിക്കു വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.