കെ. രവിവർമയ്ക്കും സരസ ബാലുശേരിക്കും നാടക പുരസ്കാരം
കെ. രവിവർമയ്ക്കും  സരസ ബാലുശേരിക്കും  നാടക പുരസ്കാരം
Monday, September 26, 2016 12:16 PM IST
തൃശൂർ: തൃപ്രയാർ ‘നാടകവിരുന്ന് 2016’ന്റെ പത്താമത് രാമു കാര്യാട്ട് നാടക പുരസ്കാരം കെ. രവിവർമയ്ക്കും കഴിമ്പ്രം വിജയൻ നാടക പുരസ്കാരം സരസ ബാലുശേരിക്കും സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. കൊല്ലം സ്വദേശിയായ കെ. രവിവർമ നാടകസംവിധായകനും നടനുമാണ്. കോഴിക്കോട് സ്വദേശിനിയായ സരസ ബാലുശേരി അമേച്വർ നാടകത്തിലൂടെയാണ് നാടകരംഗത്തെത്തുന്നത്. 1992, 94 വർഷങ്ങളിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്‌ഥാന പുരസ്കാരം നേടിയിട്ടുണ്ട്.


ഒക്ടോബർ നാലുമുതൽ 17 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന തൃപ്രയാർ നാടകവിരുന്ന് പ്രഫഷണൽ നാടകമേളയിൽ അവാർഡ് സമ്മാനിക്കും. ജൂറി ചെയർമാൻ കണ്ണൂർ വാസൂട്ടി, ചെയർമാൻ കെ.വി. പീതാംബരൻ, ജനറൽ കൺവീനർ കെ.വി. രാമകൃഷ്ണൻ, സുദേവൻ വേളയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.