ഡോ. ഗംഗാധരനും പി.എം. മനോജിനും പാട്യം അവാർഡ്
ഡോ. ഗംഗാധരനും  പി.എം. മനോജിനും  പാട്യം അവാർഡ്
Monday, September 26, 2016 12:16 PM IST
കണ്ണൂർ: ഈ വർഷത്തെ പാട്യം അവാർഡിന് പ്രമുഖ കാൻസർ രോഗവിദഗ്ധൻ ഡോ. വി.പി. ഗംഗാധരനും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി.എം. മനോജും അർഹരായി. രാജീവ് പുന്നോൽ രൂപകല്പന ചെയ്ത ശില്പവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരമെന്ന് അവാർഡ് കമ്മിറ്റി ഭാരവാഹികളായ എം.സുരേന്ദ്രനും വി.രാജനും പത്രസമ്മേളനത്തിൽ അറിയിച്ചു.

പുരസ്കാരദാന ചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കും. പാട്യം ഗോപാലന്റെ സ്മരണയ്ക്കായി പാട്യം സ്മാരക ക്ലബ് കൊട്ടയോടി ഏർപ്പെടുത്തിയതാണ് പാട്യം അവാർഡ്. പത്രസമ്മേളനത്തിൽ കെ.പി. പ്രമോദൻ, കെ.കെ. പ്രമോദ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.