ചോരക്കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ
Monday, September 26, 2016 12:21 PM IST
പാമ്പാടി: അഞ്ചുദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പാമ്പാടി 13–ാംമൈൽ പുത്തൻകണ്ടം കുഴിച്ചിറയിൽ ബിന്ദു (39)വിനെയാണ് പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഇക്കഴിഞ്ഞ് ഫെബ്രുവരി 16ന് കുട്ടിക്കു ജൻമം നൽകിയ ബിന്ദു 18ന് ഡിസ്ചാർജ് വാങ്ങി മലബാർ എക്സ്പ്രക്സിൽ കാട്ടയത്ത് എത്തുകയും തുടർന്ന് പുലർച്ചെ പാമ്പാടി 13–ാം മൈലിൽ എത്തി കുട്ടിയെ കോട്ടയം–കുമളി പാതയോരത്ത് ഓടയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

പയ്യാവൂരിൽ വീട്ടുജോലി ചെയ്തു വരുകയായിരുന്നു ബിന്ദു. ബിന്ദുവിനെ മെഡിക്കൽ പരിശോധന നടത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.

കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച സംഭവത്തിന്റെ അന്വേഷണം അവസാനിപ്പിച്ചശേഷം പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് പയ്യാവൂരിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് മനസിലായത്. തുടർന്നാണ് ബിന്ദുവിനെ അറസ്റ്റു ചെയ്തത്. ബിന്ദു ഉപേക്ഷിച്ച കുട്ടിക്ക് ഇപ്പോൾ ആറു മാസം പ്രായമുണ്ട്.


റോഡിൽ കൂടി പോയ സ്കൂൾ വിദ്യാർഥി ഓടയിൽനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ട് അതുവഴി ബൈക്കിൽ വന്ന സമീപവാസികളെ വിവരമറിയിക്കുകയും ഇവർ അറിയിച്ചതനുസരിച്ചു പോലീസെത്തി കുഞ്ഞിനെ പാമ്പാടി ജനറൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഓടയിൽ രണ്ടു വലിയ കല്ലുകൾക്കിടിയിൽ കുട്ടിയിടുപ്പിട്ട നിലയിലായിരുന്നു കുഞ്ഞ്. പൊക്കിൾ കൊടിയിലെ ക്ലിപ്പുണ്ടായിരുന്നു.

പോലീസ് അറിയിച്ചതനുസരിച്ച് കോട്ടയത്തുനിന്നും എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുഞ്ഞിനെ ഏറ്റെടുത്തു കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിനെ ഓടയിൽ കണ്ട സമീപവാസികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.