ബാർ ഹോട്ടൽ തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഒക്ടോബർ ഒന്നിന്
Monday, September 26, 2016 12:21 PM IST
കൊച്ചി: ഓൾ കേരള ബാർ ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

തൊഴിൽ നഷ്‌ടപ്പെട്ട ബാർ തൊഴിലാളികളും ഇപ്പോൾ ബിയർ ആൻഡ് വൈൻ പാർലറുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും. മാർച്ച് എഐടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.