25 വർഷം പിന്നിട്ട, മക്കളില്ലാത്ത ദമ്പതികളുടെ സംഗമം 30ന്
Monday, September 26, 2016 12:21 PM IST
തൃശൂർ: വിവാഹം കഴിഞ്ഞ് ഇരുപത്തഞ്ചോ അതിലധികമോ വർഷം കഴിഞ്ഞിട്ടും മക്കളില്ലാത്ത ദമ്പതികളുടെ സംഗമം 30ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടത്തും.

രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെയാണ് സംഗമം. ഒരുമിച്ചു കൂടാനും ഒന്നിച്ചു പ്രാർഥിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ടാകുമെന്നു ഡയറക്ടർ ഫാ. മാത്യു ഇലുവുങ്കൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.