നാടിന്റ വളർച്ചയ്ക്ക് ഉതകുന്നതാകണം മദ്യനയം: കർദിനാൾ മാർ ക്ലീമിസ് ബാവ
നാടിന്റ വളർച്ചയ്ക്ക് ഉതകുന്നതാകണം മദ്യനയം: കർദിനാൾ മാർ ക്ലീമിസ് ബാവ
Monday, September 26, 2016 12:21 PM IST
തിരുവനന്തപുരം: നാടിന്റെ വളർച്ചയ്ക്ക് ഉതകുന്നതാകണം സർക്കാരിന്റെ പുതിയ മദ്യനയമെന്നു കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. പുതിയ മദ്യനയം രൂപീകരിക്കുമ്പോൾ മദ്യ വിരുദ്ധ മുന്നണി പോലെയുള്ള സംഘടനകളുമായി സർക്കാർ കൂടിയാലോചന നടത്തണം. ഈ സംഘടനകളുടെ ഉദ്ദേശ്യശുദ്ധി സർക്കാർ മനസിലാക്കണം. സംസ്‌ഥാനത്ത് മദ്യലഭ്യത കുറയ്ക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസത്തിന്റെ പേരിൽ കേരളത്തെ മദ്യത്തിൽ മുക്കരുതെന്നാവശ്യപ്പെട്ടു മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.


മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. എൻ.രാധാകൃഷ്ണൻ, ഇയച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. ജോൺ അരീക്കൽ, പ്രഫ. തോന്നയ്ക്കൽ ജമാൽ, ഡോ. യൂസഫ് മുഹമ്മദ് നദ്വി, ഫാ. വർഗീസ് മുഴുത്തേറ്റ്, രാജൻ കൊരമ്പേത്ത്, ഡോ. ഗോപാലകൃഷ്ണൻ നായർ, തിരുപുറം സോമശേഖരൻ നായർ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.