ഗ്രേസ് മാർക്ക് സംവിധാനം നിലനിർത്തണം: കെഎസ്എസ്ടിഎഫ്
Monday, September 26, 2016 12:29 PM IST
കോട്ടയം: പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് പബ്ലിക് പരീക്ഷയ്ക്ക് നൽകിവരുന്ന ഗ്രേസ് മാർക്ക് സംവിധാനം ഏകീകരിച്ച് നിലനിർത്തണമെന്ന് കെഎസ്എസ്ടിഎഫ് സംസ്‌ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

എസ്എസ്എൽസി പരീക്ഷയുടെ നിലവാരം ഉയർത്തുന്നതിന് എല്ലാ വിഷയങ്ങൾക്കും എഴുത്ത് പരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കണം. അധ്യാപകരുടെ ബ്രോക്കൺ സർവീസ് പെൻഷന് പരിഗണിക്കുകയില്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം. പുതുതായി ആരംഭിച്ച ഹയർ സെക്കൻഡറി സ്കൂളുകളിൽ തസ്തിക നിർണയം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്‌ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു.


ടി.എം. ജോസഫ്, സിജു മാമ്മച്ചൻ, ജോസഫ് കെ. നെല്ലുവേലി, കെ. പ്രദീപ്കുമാർ, ജേക്കബ് കുറ്റിയിൽ, പി.എം. മുഹമ്മദാലി, ജോസഫ് ടി. മാത്യു, സാബു കുര്യൻ, വി.പി. സുരേഷ്കുമാർ, ജോസ് തോമസ്, കോശി ഏബ്രഹാം, പി.പി. ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.