നെല്ലിന്റെ സംഭരണവില വർധിപ്പിക്കും
നെല്ലിന്റെ സംഭരണവില വർധിപ്പിക്കും
Monday, September 26, 2016 12:48 PM IST
തിരുവനന്തപുരം: നെല്ലിന്റെ സംഭരണവില വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു മന്ത്രി പി.തിലോത്തമൻ നിയമസഭയെ അറിയിച്ചു. കെ.വി. വിജയദാസിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

സംഭരിക്കുന്ന നെല്ലിന്റെ വില അതാത് ആഴ്ചയിൽ തന്നെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നൽകും. നിലവിൽ 21.50 രൂപയാണു സംഭരണ വില. പാലക്കാട് മേഖലയിൽ കൊയ്ത്തു തുടങ്ങിയതിനാൽ കഴിഞ്ഞ 22നു തന്നെ സംഭരണം ആരംഭിച്ചു. സ്വകാര്യ മില്ലുകൾ കൈകാര്യ ച്ചെലവു വാങ്ങുന്നതടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 28നു തിരുവനന്തപുരത്തു യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.