കേരള കോൺഗ്രസ്–എം നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി
Monday, September 26, 2016 12:48 PM IST
തിരുവനന്തപുരം: യുഡിഎഫ് വിട്ട കേരള കോൺഗ്രസ്–എം നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുന്നു. പാർട്ടി ലീഡർ കെ.എം. മാണിയുടെ ഇരിപ്പിടത്തിൽ രണ്ടു സീറ്റിന്റെ വ്യത്യാസം വന്നു. നേരത്തേ പ്രതിപക്ഷ നിരയിൽ നാലാമതായി ഇരുന്ന മാണിയുടെ സീറ്റ് ഇപ്പോൾ ആറാമതായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ബിജെപി അംഗം ഒ. രാജഗോപാലിനും മധ്യേയാണു മാണിയുടെ സീറ്റ്. തൊട്ടുപിറകിലായി പി.ജെ. ജോസഫ് അടക്കമുള്ള കേരള കോൺഗ്രസ് അംഗങ്ങൾക്കു സീറ്റ് അനുവദിച്ചു.


ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന അംഗങ്ങൾ നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി. പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സഭയിൽ നിന്നു വാക്കൗട്ട് നടത്തുകയാണെന്ന കെ.എം. മാണിയുടെ പ്രഖ്യാപനമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.