കെ. മാധവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കെ. മാധവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Monday, September 26, 2016 12:48 PM IST
കാഞ്ഞങ്ങാട്: ഐതിഹാസികമായ സ്വാതന്ത്ര്യസമര പോരാട്ടത്തിനുവേണ്ടി കാഞ്ഞങ്ങാടിനെ രാഷ്ട്രത്തിനു പരിചയപ്പെടുത്തിയ കെ. മാധവന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ പത്തരയോടെ മൃതദേഹം പൊതുദർശനത്തിനായി കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചിരുന്നു. വൈകുന്നേരം നാലോടെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നെല്ലിക്കാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

മക്കളായ അജയകുമാർ കോടോത്ത്, അഡ്വ. സേതുമാധവൻ എന്നിവർ ചിതയ്ക്കു തീ കൊളുത്തി. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു കെ.മാധവന്റെ അന്ത്യം. മൃതദേഹം രാത്രി തന്നെ നെല്ലിക്കാട്ടെ വീട്ടിലേക്കു മാറ്റിയിരുന്നു. ജന്മികുടുംബത്തിലാണ് ജനനമെങ്കിലും ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരേയുള്ള പ്രക്ഷോഭത്തിനു ചൂടും ചൂരും പകർന്നു നൽകിയ മാധവേട്ടൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.