ബിഡിജെഎസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് എസ്എൻഡിപിയല്ല: തുഷാർ
ബിഡിജെഎസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് എസ്എൻഡിപിയല്ല: തുഷാർ
Monday, September 26, 2016 12:48 PM IST
കോഴിക്കോട്: ബിഡിജെഎസിന്റെ കാര്യപരിപാടികൾ തീരുമാനിക്കുന്നത് എസ്എൻഡിപിയല്ലെന്ന് സംസ്‌ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി ഒരു സമുദായ സംഘടനയാണ്. ബിഡിജെഎസ് രാഷ്ട്രീയപാർട്ടിയും. ബിഡിജെഎസിന് ബിജെപിയുമായി യാതൊരകൽച്ചയോ പരാതികളോ ഇല്ല. അതുകൊണ്ടുതന്നെ എസ്എൻഡിപിയുടെ ആക്ഷേപം തങ്ങളെ ബാധിക്കില്ലെന്നും തുഷാർ പറഞ്ഞു. എൻഡിഎ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ.

വെള്ളാപ്പള്ളി നടേശൻ പിണാറായി വിജയനുമായി അടുക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഒരു സമുദായ സംഘടനയാവുമ്പോൾ സംസ്‌ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയുമെല്ലാം കാണേണ്ടിവരുമെന്നായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.