റെയിൽവേ വികസനത്തിൽ സംസ്‌ഥാന പങ്കാളിത്തം പ്രധാനം: മന്ത്രി സുരേഷ് പ്രഭു
റെയിൽവേ വികസനത്തിൽ സംസ്‌ഥാന പങ്കാളിത്തം പ്രധാനം: മന്ത്രി സുരേഷ് പ്രഭു
Monday, September 26, 2016 12:56 PM IST
കോഴിക്കോട്: സംസ്‌ഥാന സർക്കാർ കേന്ദ്രവുമായി സഹകരിച്ചാൽ മാത്രമേ റെയിൽവേയുടെ അടിസ്‌ഥാന സൗകര്യവികസനം സാധ്യമാകൂവെന്ന് റയിൽവേ മന്ത്രി സുരേഷ് പഭു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റെയിൽവേ ഇതരവരുമാനം വർധിപ്പിക്കേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ ഡിസ്പ്ലേ ബോർഡുകൾ വഴി വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞാൽ രാജ്യാന്തര വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് റെയിൽവേ സ്റ്റേഷനുകളെ മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം യാത്രക്കാർക്കുള്ള സൗകര്യമൊരുക്കുന്നതിനായി കേരളത്തിന് 40 കോടി രൂപയെങ്കിലും അനുവദിക്കാൻ ശ്രമിക്കും. എറണാകുളം ഗുഡ്സ് ടെർമിനലിെൻറ വികസനം പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. നേമത്തെ ടെർമിനലിെൻറ കാര്യം പരിഗണനയിലാണൈന്നും അദ്ദേഹം പറഞ്ഞു.

പൊതുസ്വകാര്യ പങ്കാളിത്തം (പിപിപി), സംസ്‌ഥാനകേന്ദ്ര സർക്കാർ പങ്കാളിത്തം, നിക്ഷേപകരുമായി പങ്കാളിത്തം എന്നിവയിലൂടെയുള്ള വികസനമാണ് റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കുക. വികസനത്തിന് സർക്കാരിനൊപ്പം പ്രവർത്തിക്കാൻ കേരളത്തിലെ വ്യവസായികൾ തയ്യാറാകണം.

മുഖ്യമന്ത്രി പിണറായി വിജയൻ സ്‌ഥാനമേറ്റെടുത്ത് നാളുകൾക്കകം തന്നെ സന്ദർശിച്ച് റെയിൽവേ വികസനത്തിൽ സംസ്‌ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുനൽകിയ കാര്യം കേന്ദ്രമന്ത്രി അനുസ്മരിച്ചു. റെയിൽവേ വികസനത്തിൽ സംസ്‌ഥാന പങ്കാളിത്തം അതീവ പ്രധാനമാണ്. റെയിൽ ഇതര വരുമാനം കണ്ടെത്തേണ്ടതുണ്ട്. വിദേശ മലയാളികൾക്ക് റെയിൽവേ വികസനത്തിൽ നിക്ഷേപമിറക്കാൻ കഴിയും. കേരളത്തിൽ റെയിൽവേക്ക് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ലഭ്യമാക്കും. സർക്കാരുമായി ചേർന്ന് നയം രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഫുട്ട് ഓവർബ്രിഡ്ജ് ദീർഘിപ്പിക്കൽ ശിലാസ്‌ഥാപനം കേന്ദ്ര മന്ത്രി നിർവഹിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വൈദ്യുതീകരണവും ഇരട്ടിപ്പിക്കലും പൂർത്തിയായ തിരുവല്ല– ചെങ്ങന്നൂർ (9.6 കി. മീ) പാത സമർപ്പണം, പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പുതിയ ഒന്നാം പ്ലാറ്റ്ഫോം, തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൈഫൈ സംവിധാനം, എസ്കലേറ്റർ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിലുടെ മന്ത്രി നിർവഹിച്ചു.

കോഴിക്കോട് സ്റ്റേഷനിൽ നിലവിലുള്ള ഫുട്ട് ഓവർബ്രിഡ്ജിനു പുറമേ, രണ്ട്, മൂന്ന്, നാല് പ്ലാറ്റ്ഫോമുകളെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവർ ബ്രിഡ്ജിനാണ് ശിലാസ്‌ഥാപനം നടത്തിയത്. പുതിയ ഫുട്ട് ഓവർ ബ്രിഡ്ജിന് 32.06 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയും ഉണ്ടാവും. 96.97 ലക്ഷം രൂപ നിർമാണ ചെലവാണ് കണക്കാക്കുന്നത്.

കോച്ചുകളുടെ അറ്റകുറ്റപ്പണി നടത്താൻ സംസ്‌ഥാനത്ത് അത്യാധുനിക റെയിൽവേ വർക്ക്ഷോപ്പ് ആരംഭിക്കണമെന്ന് ഒ.രാജഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു. കോഴിക്കോട് റെയിൽവേ സ്റ്റേഷെൻറ ആവശ്യങ്ങളടങ്ങിയ പത്രിക എം.കെ. രാഘവൻ എംപി മന്ത്രിക്ക് സമർപ്പിച്ചു. കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജോഹരി, പാലക്കാട് ഡിആർഎം നരേഷ് ലാൽവാനി എന്നിവർ പ്രസംഗിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.