ദേവസ്വം റിക്രൂട്ട്മെന്റ്: അഭിപ്രായം പിന്നീടെന്നു പ്രയാർ
ദേവസ്വം റിക്രൂട്ട്മെന്റ്: അഭിപ്രായം പിന്നീടെന്നു പ്രയാർ
Tuesday, September 27, 2016 1:07 PM IST
തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ മദ്യമേഖലയുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ അഭിപ്രായം പിന്നീട് പറയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

മദ്യമേഖലയുമായി ബന്ധപ്പെട്ടവരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഉൾപ്പെടുത്തുന്നതിലെ അയോഗ്യത നീക്കി നിയമസഭയിൽ അവതരിപ്പിച്ച ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. അതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെടുത്തി ദേവസ്വം ബോർഡിനോട് അഭിപ്രായം ആരാഞ്ഞിട്ടില്ല. റിക്രൂട്ട്മെന്റ് ബോർഡ് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും പ്രസിഡന്റ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.