ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ ചരമവാർഷികാചരണം ഒന്നിനാരംഭിക്കും
ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ ചരമവാർഷികാചരണം ഒന്നിനാരംഭിക്കും
Tuesday, September 27, 2016 1:11 PM IST
ചങ്ങനാശേരി: അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ 47–ാം ചരമവാർഷികാചരണം എട്ടിന് നടക്കും. ചരമവാർഷിക ശുശ്രൂഷകൾ ദൈവദാസൻ കബറടങ്ങിയിരിക്കുന്ന മെത്രാപ്പോലീത്തൻപള്ളിയിൽ ഒന്നിന് ആരംഭിക്കും.

ഏഴുവരെ തീയതികളിൽ ഉച്ചകഴിഞ്ഞ് 3.30ന് ജപമാലപ്രദക്ഷിണം, 4.30ന് വിശുദ്ധകുർബാന. ഒന്നിന് വൈകുന്നേരം 4.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ആന്റണി പെരുമ്പള്ളിത്തറ, ഫാ.ഡൊമനിക് ആനിത്തോട്ടത്തിൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വികാരിജനറാൾ മോൺ. മാണി പുതിയിടം, റവ.ഡോ.തോമസ് തറയിൽ, ഫാ.മാത്യു കാവുകാട്ട്, ഫാ.ആന്റണി പോരൂക്കര, റവ.ഡോ.സെബാസ്റ്റ്യൻ വലിയപറമ്പിൽ, ഫാ.സെബാസ്റ്റ്യൻ പുളിക്കക്കുഴുപ്പിൽ എന്നിവർ വിശുദ്ധകുർബാനക്ക് കാർമികരായിരിക്കും.


എട്ടിന് പുലർച്ചെ 5.30ന് വികാരി ഫാ. കുര്യൻ പുത്തൻപുര, ഏഴിന് വികാരി ജനറാൾ മോൺ.ജോസഫ് മുണ്ടകത്തിൽ എന്നിവർ വിശുദ്ധകുർബാന അർപ്പിക്കും. ഒമ്പതിന് തീർഥാടകർക്ക് സ്വീകരണവും കബറിട പള്ളിയിൽ പ്രാർഥനയും.

റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, ഫാ.ജോസഫ് തോട്ടക്കാട്ടുകാലായിൽ എന്നിവർ കാർമികരായിരിക്കും. 9.30ന് ഫാ.ജോസഫ് കൊല്ലാറ വിശുദ്ധകുർബാന അർപ്പിക്കും. 11.15ന് ഫാ. ഫിലിപ്പ് തയ്യിൽ വിശുദ്ധകുർബാന അർപ്പിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകും. 12ന് പൊതിച്ചോർ വെഞ്ചരിപ്പ്. വിശുദ്ധകുർബാന ഫാ.ടോം കൈനിക്കര സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ.തോമസ് പ്ലാപ്പറമ്പിലും അഞ്ചിന് വികാരിജനറാൾ മോൺ.ജയിംസ് പാലക്കലും വിശുദ്ധ കുർബാന അർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.