പിഎസ്സി അറിയിപ്പ്
Tuesday, September 27, 2016 1:19 PM IST
കൊച്ചി: എറണാകുളം ജില്ലയിൽ ആരോഗ്യവകുപ്പിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്കായി ഇന്നു മുതൽ 30 വരെ അഭിമുഖം നടക്കും. ആരോഗ്യവകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് രണ്ട് എൻസിഎ ഹിന്ദുനാടാർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്കായി 30ന് അഭിമുഖമുണ്ടാകും. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് എൻസിഎ മുസ്ലിം തസ്തിക, ഐഎംഎസ്, ഐഎസ്എം കോളജ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ ഒഎക്സ് തസ്തിക, എൻസിസി സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ് എൻസിഎ എസ്സി തസ്തിക എന്നിവയിലേക്കും അഭിമുഖം 30ന് പിഎസ്സി എറണാകുളം റീജണൽ ഓഫീസിൽ നടക്കും.


കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് മലയാളം തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷൻ ഇന്നും നാളെയും കൊല്ലം ജില്ലാ ഓഫീസിൽ തുടരും. പത്തനംതിട്ട ജില്ലയിൽ ടൂറിസം വകുപ്പിലേക്കു ഷോഫർ ഗ്രേഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.