സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
Tuesday, September 27, 2016 1:28 PM IST
തിരുവനന്തപുരം : അധിക തിരക്കു പരിഗണിച്ച് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ഫെയർ ട്രെയിൻ (06016) അടുത്ത മാസം 6, 13, 20 തീയതികളിൽ രാത്രി 8.15 ന് എറണാകുളത്ത് നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണി – എറണാകുളം ട്രെയിൻ (06015) 7, 14, 21 തീയതികളിൽ ഉച്ചകഴിഞ്ഞ് 2.20 ന് വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4.15 ന് എറണാകുളം ജംഗ്ഷനിൽ എത്തും.

ചെന്നൈ സെൻട്രൽ – എറണാകുളം സൂപ്പർഫാസ്റ്റ് സ്പെഷൽ സുവിധാ ട്രെയിൻ (82621) അടുത്ത മാസം ഏഴിന് രാത്രി 10.30 ന് ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ന് എറണാകുളം ജംഗ്ഷനിൽ എത്തും. എറണാകുളം – ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ (82622) 12 ന് രാത്രി ഏഴിന് എറണാകുളത്തു നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. മുൻകൂർ റിസർവേഷൻ ശനിയാഴ്ച മുതൽ തുടങ്ങുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു.


അധിക കോച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം : കൊച്ചുവേളി–യശ്വന്ത്പുർ (16561/16562) പ്രതിവാര എക്സ്പ്രസിൽ അടുത്ത മാസം ആറു മുതൽ രണ്ട് 3എസി കോച്ചുകൾ അധികമായി ഉണ്ടാകും. നിസാമുദീൻ–എറണാകുളം തുരന്തോ എക്സ്പ്രസിൽ അടുത്ത മാസം ഒന്നു മുതൽ 12 വരെ ഒരു 2എസി കോച്ച് അധികമായി ഉണ്ടാകുമെന്നും റെയിൽവേ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.