കരിങ്കൊടി കാണിച്ചതു യൂത്ത് കോൺഗ്രസുകാർ: ചെന്നിത്തല
കരിങ്കൊടി കാണിച്ചതു യൂത്ത്   കോൺഗ്രസുകാർ: ചെന്നിത്തല
Tuesday, September 27, 2016 1:52 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചവർ ചാനലുകാർ വാടകയ്ക്കെടുത്തവരെന്ന മുഖ്യമന്ത്രിയുടെ ആരോപണം ദയനീയമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ബാലു, കെഎസ്യു മുൻ ജില്ലാ പ്രസിഡന്റ് റിങ്കു, പ്രവർത്തകരായ അജിൻഷാ, ഹരി എന്നിവരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതെന്നു ചെന്നിത്തല പറഞ്ഞു.

ഇവരെ വാടകയ്ക്ക് ചാനലുകാർ കൊണ്ടുവന്നതാണെന്നു പിണറായി പറഞ്ഞത് ആത്മാഭിമാനമുള്ള തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരേ ചാനലുകൾ രംഗത്തു വരാത്തത് എന്തെന്ന് അറിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.