പരീക്ഷകൾ മാറ്റി
Tuesday, September 27, 2016 1:52 PM IST
തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ നാലിനു നടത്തുമെന്ന് ഹയർ സെക്കൻഡറി എക്സാമിനേഷൻ ബോർഡ് ഡയറക്ടർ അറിയിച്ചു.

ഇന്നു രാവിലെ നടത്താനിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ കെമിസ്ട്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ നാലിലേക്കു മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. ഒക്ടോബർ നാലിനു നിശ്ചയിച്ചിരുന്ന ജിഎഫ്സിഡി പരീക്ഷ യുടെ പുതുക്കിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.


എസ്സിവിടി ട്രേഡ് ടെസ്റ്റിനു മാറ്റമില്ല

ഇന്നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ എസ്സിവിടി ട്രേഡ് ടെസ്റ്റിനു മാറ്റമില്ലെന്ന് ട്രെയിനിംഗ് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.