തിരുവനന്തപുരം ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
Tuesday, September 27, 2016 1:52 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരേ നിരാഹാര സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിലും ഗ്രനേഡ് ആക്രമണത്തിലും പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. മറ്റു ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.