രാജകുമാരനുണ്ണിക്ക് പുരസ്കാരം
രാജകുമാരനുണ്ണിക്ക് പുരസ്കാരം
Wednesday, September 28, 2016 1:20 PM IST
തൃശൂർ: ദീനദ യാൽഎഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഏങ്ങണ്ടിയൂരിൽ പ്രവർത്തിക്കുന്ന സരസ്വതി സാംസ്കാരിക കലാകേന്ദ്രത്തിന്റെ സംഗീതരത്നം പുരസ്കാരത്തിനു മണ്ണൂർ രാജകുമാരനുണ്ണിയെ തെരഞ്ഞെടുത്തു. കലാകേന്ദ്രത്തിന്റെ മുഖ്യ രക്ഷാധികാരിയായിരുന്ന കാരപ്പുറത്ത് ലളിത വാസുദേവന്റെ സ്മരണാർഥമാണ് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.


ഒക്ടോബർ 11നു വിജയദശമിദിനത്തിൽ ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ഉച്ചയ്ക്കു 2.30ന് നടക്കുന്ന ചടങ്ങിൽ സി.എൻ. ജയദേവൻ എംപി പുരസ്കാരം സമ്മാനിക്കും. ദീനദയാൽ ട്രസ്റ്റ് ചെയർമാൻ വേലായുധൻ പണിക്കശേരി, ഇ. ബാലഗോപാൽ, ഇ.എസ്. സന്തോ ഷ് കുമാർ, പി.ആർ. ഗോവിന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.