ജീവിതശൈലിയിൽ ശ്രദ്ധിച്ചാൽ ഹൃദയാരോഗ്യം ഉറപ്പാക്കാം: മന്ത്രി
Wednesday, September 28, 2016 1:21 PM IST
തിരുവനന്തപുരം: ജീവിതശൈലിയിൽ ഒരൽപ്പം ശ്രദ്ധ പുലർത്തിയാൽ ഹൃദയം സന്തോഷഭരിതമായി മുന്നാട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ലോക ഹൃദയദിന സന്ദേശത്തിൽ പറഞ്ഞു. 2016–ലെ ലോകഹൃദയദിനത്തിന്റെ സന്ദേശം ‘പവർ യുവർ ലൈഫ്’ അഥവാ നിങ്ങളുടെ ജീവിതത്തിന് ശക്‌തിപകരുക എന്നതാണ്. ഹൃദയത്തിന് നിരന്തരം പ്രവർത്തിക്കുവാൻ നിലക്കാത്ത രക്‌തപ്രവാഹവും അതിലൂടെ എത്തുന്ന പ്രാണവായു വും ആവശ്യമാണ്. ഹൃദയത്തിന്റെ ഇന്ധനം അവയാണ്. ഈ ഇന്ധനത്ത ഇല്ലാതാക്കുന്ന നാലു ഘടകങ്ങളാണ് അനാരോഗ്യകരമായ ഭക്ഷണരീതി, പുകയിലയുടെ ഉപയോഗം, വ്യായാമമില്ലായ്മ, മദ്യോപയോഗം എന്നിവയെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.