വ്യാജ സർട്ടിഫിക്കറ്റ്: അധ്യാപകനും രണ്ടു വിദ്യാർഥികളും പിടിയിൽ
Wednesday, September 28, 2016 1:38 PM IST
ചെർപ്പുളശേരി: പലർക്കുമായി വ്യാജ സ്കൂൾ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുന്ന പാരലൽ കോളജ് അധ്യാപകനും രണ്ടു വിദ്യാർഥികളും പോലീസ് പിടിയിൽ. പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി കോലോത്തൊടി മുഹമ്മദ് അബ്ദുൽ മുബിൻ (27), രണ്ടാംവർഷ ബിഎ വിദ്യാർഥികളായ ചെർപ്പുളശേരി സ്വദേശി കളിയാട് വീട്ടിൽ അർഫാസ് (20), നെല്ലായ വടക്കേവീട്ടിൽ വിജീഷ് (19) എന്നിവരെയാണു ചെർപ്പുളശേരി പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം വാഹന പരിശോധന നടത്തുന്നതിനിടെ ചെർപ്പുളശേരി പോലീസ് സബ് ഇൻസ്പെക്ടർ ലിബിയും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.