ഐഎസ് റിക്രൂട്ട്മെന്റ്: കേസ് എൻഐഎ ഏറ്റെടുത്തു
Wednesday, September 28, 2016 1:48 PM IST
കൊച്ചി: തമ്മനം സ്വദേശിനിയായ മെറിൻ എന്ന യുവതിയെ മതം മാറ്റി ഭീകരവാദ സംഘടനയായ ഐഎസിലേക്കു റിക്രൂട്ട് ചെയ്തെന്ന കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. പോലീസ് നേരത്തേ പ്രതികളാക്കിയ മൂന്നു പേരെ തന്നെ ഉൾപ്പെടുത്തി എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുംബൈ സ്വദേശികളായ അർഷി ഖുറേഷി (45), റിസ്വാൻ ഖാൻ (53), കാണാതായ മെറിെൻറ ഭർത്താവ് ബെസ്റ്റിൻ വിൻസന്റ് എന്ന യഹിയ എന്നിവരെയാണു പ്രതികളാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.