പ്രതിപക്ഷത്തിനു ലഭിക്കേണ്ട അവകാശം ലഭിച്ചിട്ടില്ല: ചെന്നിത്തല
പ്രതിപക്ഷത്തിനു ലഭിക്കേണ്ട അവകാശം ലഭിച്ചിട്ടില്ല: ചെന്നിത്തല
Wednesday, September 28, 2016 1:56 PM IST
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിനു ലഭിക്കേണ്ട ന്യായമായ അവകാശം ലഭിച്ചിട്ടില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

പ്രതിപക്ഷ എംഎൽഎമാരുടെ നിരാഹാരസമരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയുടെ മാത്രമല്ല പ്രതിപക്ഷത്തിന്റെ താത്പര്യം കൂടി സംരക്ഷിക്കാൻ സ്പീക്കർ ബാധ്യസ്‌ഥനാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകൾ കേട്ടു സാംസ്കാരിക കേരളം തലകുനിച്ചുപോയി. സ്വാശ്രയ പ്രശ്നത്തിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നേരെ നടത്തിയ നരനായാട്ട് അംഗീകരിക്കാൻ കഴിയില്ല.


ഈ സമരം കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. സ്വാശ്രയ മാനേജ്മെന്റുകൾ ചോദിച്ചതെല്ലാം കൊടുത്ത ആരോഗ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സഭയ്ക്കുള്ളിൽ സമരം നടത്തുന്ന പശ്ചാത്തലത്തിൽ യുഡിഎഫ് അംഗങ്ങൾ ടിഎ/ഡിഎ എന്നിവ വാങ്ങില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.