ഒമ്പതുവയഒമ്പതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ഇതര സംസ്‌ഥാന തൊഴിലാളിക്കെതിരെ കേസെടുത്തു
Wednesday, September 28, 2016 1:56 PM IST
കോട്ടയം: സ്കൂൾ വിട്ടു വീട്ടിലേക്കു വരികയായിരുന്ന ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്‌ഥാന തൊഴിലാളിയ്ക്കെതിരേ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഇതര സംസ്‌ഥാന തൊഴിലാളിയെ ജോലിയിൽനിന്നു പറഞ്ഞു വിടണമമെന്ന കുട്ടിയുടെ പിതാവിന്റെ നിർദേശം കരാറുകാരൻ പാലിച്ചില്ല. ഇതേത്തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ ഇതര സംസ്‌ഥാന തൊഴിലാളി പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ഇവിടെ വീടു നിർമാണത്തിനായി എത്തിയ ഇതര സംസ്‌ഥാന തൊഴിലാളിയാണ് പെൺകുട്ടിയെ കടന്നു പിടിച്ചത്.

സംഭവ സ്‌ഥലത്തുനിന്നു ഓടിരക്ഷപെട്ട പെൺകുട്ടി വീട്ടിലെത്തി അച്ഛനോടു വിവരം പറഞ്ഞു. നിർമാണം നടക്കുന്ന കെട്ടിടത്തിനു സമീപത്ത് എത്തിയ പിതാവ് കരാറുകാരനോടു സംഭവം പറയുകയും, തൊഴിലാളിയെ ജോലിയിൽനിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തൊഴിലാളിയെ ജോലിയിൽനിന്നു പിരിച്ചു വിടാമെന്ന കരാറുകാരന്റെ ഉറപ്പിനെത്തുടർന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയില്ല.


തിങ്കളാഴ്ച ഇതേ ഇതര സംസ്‌ഥാന തൊഴിലാളി വീട്ടിൽ ജോലിക്കെത്തിയതോടെ പെൺകുട്ടിയുടെ പിതാവ് നിർമാണം നടക്കുന്ന സ്‌ഥലത്ത് എത്തി ഇതര സംസ്‌ഥാന തൊഴിലാളിയുമായി വാക്കേറ്റമുണ്ടായി. കെട്ടിടത്തിനുള്ളിൽ കയറി തൊഴിലാളിയെ മർദിച്ചതിനെതിരേ കെട്ടിടം ഉടമ പെൺകുട്ടിയുടെ പിതാവിനെതിരേ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്നു പെൺകുട്ടിയും ബന്ധുക്കളും പീഡനശ്രമത്തിനു പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്തശേഷം കേസെടുക്കുമെന്നു ഗാന്ധിനഗർ പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.