ഭൂമിതട്ടിപ്പ്: മൂന്നു പേർക്കെതിരേ കേസ്
Wednesday, September 28, 2016 2:10 PM IST
കൊച്ചി: ഭൂമിയുടെ വില ഉയർത്തിക്കാട്ടി ഏഴു കോടിയോളം രൂപ വായ്പ എടുത്ത കേസിൽ രണ്ടു ബാങ്ക് ജീവനക്കാരുൾപ്പെടെ മൂന്നു പേർക്കെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

തൃശൂരിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാരായ സുനോജ് പി. വിനോദ്, എ.എം. ഷെരീഫ്, വസ്തു പണയപ്പെടുത്തിയ തിരുനാവായ സ്വദേശി എം.എം. ഷൗക്കത്തലി എന്നിവരെ പ്രതികളാക്കിയാണു സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം പ്രത്യേക കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.


വില കുറഞ്ഞ 46 സെന്റ് സ്‌ഥലം പണയപ്പെടുത്തി വായ്പ എടുക്കാനായി 2015 ഫെബ്രുവരിയിലാണു ഷൗക്കത്തലി അപേക്ഷ നല്കിയത്. ബാങ്ക് വാല്യൂവേറ്റർമാരായ മറ്റു പ്രതികൾ ഭൂമിയുടെ വില ഉയർത്തിക്കാണിച്ച് ഏഴു കോടി രൂപ വായ്പ അനുവദിക്കാൻ ഒത്താശ ചെയ്തെന്നാണു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.