കെആർഎൽസിസി അവാർഡ്: അപേക്ഷ ക്ഷണിച്ചു
Thursday, September 29, 2016 1:09 PM IST
കൊച്ചി: വിവിധ മേഖലകളിൽ മികവു തെളിയിച്ച സമുദായ അംഗങ്ങൾക്കു കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) നൽകുന്ന പുരസ്കാരങ്ങൾക്ക് എൻട്രി ക്ഷണിച്ചു. സമൂഹനിർമിതി, സാഹിത്യം, വൈജ്‌ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസ–ശാസ്ത്രരംഗം, കായികം, സംരംഭകർ, യുവത എന്നീ മേഖലകളിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

സാഹിത്യ അവാർഡിനും വൈജ്‌ഞാനിക സാഹിത്യ അവാർഡിനും പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ ഉൾപ്പെടെയുള്ള എൻട്രികൾ കെആർഎൽസിസി ഓഫീസിൽ എത്തിക്കണം.


നാമനിർദേശ പത്രികയും കൂടുതൽ വിവരങ്ങളും കെആർഎൽസിസിയുടെ വെബ്സൈറ്റിൽ ( www.krlcc.org) ലഭിക്കും. എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 31.

കാഷ് അവാർഡും ഫലകവുമടങ്ങുന്ന അവാർഡ് ഡിസംബർ നാലിന് ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കുമെന്നു കെആർഎൽസിസി വ ക്‌താവ് ഷാജി ജോർജ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.