സിബിഎസ്ഇ പ്രിൻസിപ്പൽമാരുടെ സമ്മേളനം നാളെ
Thursday, September 29, 2016 1:09 PM IST
കൊച്ചി: സിബിഎസ്ഇ പ്രിൻസിപ്പൽമാരുടെ ഒമ്പതാം സംസ്‌ഥാന സമ്മേളനം നാളെ കലൂർ ഗോകുലം പാർക്ക് ഹോട്ടലിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ സിബിഎസ്ഇ അംഗീകൃത സ്കൂളുകളുടെ ഔദ്യോഗിക സംഘടനയായ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് (സികെഎസ്സി) സംഘടിപ്പിക്കുന്ന സമ്മേളനം രാവിലെ ഒമ്പതിനു സുപ്രീംകോടതി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും.


പുതുതലമുറ സ്കൂളുകളും പുതിയ പ്രവണതകളും– വെല്ലുവിളികളും എന്ന വിഷയത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം രണ്ടിന് ഉച്ചകഴിഞ്ഞു മൂന്നിനു സമാപിക്കും.

ഡോ.ജി. ബാലസുബ്രഹ്മണ്യം, വികാസ് ജയിൻ, ഡോ.വിത്സൻ തമ്പ്, സന്തോഷ് നായർ, റൈസാദ വീണ, ഡയാന ജേക്കബ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.