മലയോര, തീരദേശ ഹൈവേ നിർമാണം അടുത്ത വർഷം
Thursday, September 29, 2016 1:21 PM IST
തിരുവനന്തപുരം: മലയോര, തീരദേശ ഹൈവേകളുടെ നിർമാണം അടുത്ത സാമ്പത്തിക വർഷം തുടങ്ങുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. ഹൈവേകളുടെ നിർമാണം ഈ സർക്കാരിന്റെ കാലത്തു തന്നെ പൂർത്തിയാക്കും. ഇതിനായി പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മലയോര ഹൈവേയുടെ 1195 കിലോമീറ്റർ ദൈർഘ്യമുള്ള രൂപരേഖയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.