ഡിസിഎൽ
ഡിസിഎൽ
Thursday, September 29, 2016 1:21 PM IST
കൊച്ചേട്ടന്റെ കത്ത് / കാലം കാവലിരുന്ന കാലം


സ്േനഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

അപ്രതീക്ഷിതമായിട്ടാണ്, ഇന്ദിരയും മിനിയും അവരുടെ മക്കളുംകൂടി വീട്ടിലേക്കു കയറിവന്നത്. കൊച്ചി രാജഗിരി ആശുപത്രിയിൽനിന്നും ചികിത്സകഴിഞ്ഞ് സുഖംപ്രാപിച്ചെത്തിയ അനുജൻ റോബർട്ടിനെ സന്ദർശിക്കാനാണ് അവരും ഞങ്ങളും എന്റെ വീട്ടിലെത്തിയത്. സ്വന്തം മക്കൾ വീട്ടിലേക്കു വരുന്നപോലെതന്നെ അമ്മ അവരെയും സ്വീകരിച്ചു.

മൂന്നര പതിറ്റാണ്ടിനപ്പുറത്ത് ഇടുക്കി ജില്ലയിലെ കിളിയാർകണ്ടം, കാമാക്ഷി, തങ്കമണി എന്നീ സ്‌ഥലങ്ങളിൽ എൽപി, യു.പി., ഹൈസ്കൂൾ വിദ്യാഭ്യാസം ഒരുമിച്ചുനടത്തിയ ഞങ്ങളുടെ കളിക്കൂട്ടുകാരാണ് ഇവർ. ഒരുവീടുപോലെ കഴിഞ്ഞിരുന്ന നല്ല അയൽക്കാരുമായിരുന്നു ഞങ്ങൾ. ഇന്ദിര വീട്ടിൽ കയറിവന്നതേ, ബെറ്റിച്ചാച്ചിയെയാണ് അന്വേഷിച്ചത്. ഇന്ന്, സിസ്റ്റർ ജോസിയ ആയി സന്യാസ ജീവിതം നയിക്കുന്ന ഞങ്ങളുടെ മൂത്ത പെങ്ങളുടെ ആത്മമിത്രമായിരുന്നു ഇന്ദിര. ഇന്ദിരയുടെ അനുജത്തി സുമ ഞങ്ങളുടെ ക്ലാസിലായിരുന്നു. ഒരുമിച്ചുകണ്ടപ്പോൾ മൂന്നര പതിറ്റാണ്ടിനപ്പുറത്തെ ബാല്യകാലത്തേക്ക് ഞങ്ങൾ കൈകോർത്തു പറന്നു.

ഞങ്ങളുടെ ഗ്രാമമായ പ്രകാശ് സിറ്റിയിൽനിന്ന് നീലിവയൽ, സ്രാമ്പിക്കക്കാനം, പേഴുംകവല എന്നീ കയറ്റിറക്കങ്ങൾക്കപ്പുറത്താണ് തങ്കമണി സെന്റ് തോമസ് ഹൈസ്കൂളും കാമാക്ഷി ഗവൺമെന്റ് യു.പി. സ്കൂളും. അന്നത്തെ കൂട്ടുകാരും വഴിവക്കിലെ വീട്ടുകാരും എല്ലാം ഞങ്ങളുടെ ഓർമ്മകളിൽ ഓടിവന്നു!

പ്രകാശിൽനിന്നു രാവിലെ ഏഴുകിലോമീറ്ററോളം അകലെയുള്ള കാമാക്ഷി യു.പി. സ്കൂളിലേക്ക് നടന്നും ഓടിയും പോകാൻ ഞങ്ങൾ ഇരുപതിലേറെ കൂട്ടുകാരുണ്ടായിരുന്നു. എബിസണും, സുരേഷും രാജനും മിനിയുമെല്ലാം മാടപ്രായിൽനിന്നു വരുമ്പോൾ, പുളിക്കൽ സുരേഷും ജിജുവും സാന്റിയും കിളിയാറിൽനിന്നും ഞങ്ങൾ ടൈറ്റസും ജസ്റ്റസും ബെറ്റിമോളും, ജസ്റ്റിനും റൈസണും രാജുവും അസിയും ഷാജിയും രാജനും സലിലനും സോഫിയാമ്മ കെ.വിയും എന്റെ ഇരട്ടസഹോദരൻ റോബിയും ഞാനുമെല്ലാം പ്രകാശിൽനിന്നും തങ്കമണിക്കുള്ള വഴിയിൽ മുക്കിമേരിച്ചേച്ചിയുടെ വീടിനു താഴെത്തെ വളവിൽവച്ചു കണ്ടുമുട്ടും. പിന്നെ ഒരുമിച്ചാണു യാത്ര. ആറേഴു കിലോമീറ്റർ ദൂരം കയറ്റങ്ങളും ഇറക്കങ്ങളും മാത്രം.

എന്തു രസമായിരുന്നു അക്കാലം. ഇന്നത്തെ പിള്ളേരോടു പറഞ്ഞാൽ അവർ വിശ്വസിക്കില്ല. ഇന്ദിര പറഞ്ഞു. സ്കൂൾബസും മറ്റു വാഹനഗതാഗതവും ഇല്ലാതിരുന്ന പൊടിമണ്ണു പാതയിൽക്കൂടി കൂട്ടുകൂടിയുള്ള നടത്തമായിരുന്നു അന്നത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അർത്ഥപൂർണമായ അഭ്യാസം. അന്ന്, നമ്മളെല്ലാവരും കൂട്ടുകാരായിരുന്നു. നമ്മുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് എല്ലാവർക്കുമറിയാമായിരുന്നു. വീടുതൊട്ടു വിദ്യാലയം വരെ പാതവക്കിലുള്ള എല്ലാ വീടുകളും നമ്മുടെ വീടുകളായിരുന്നു. എല്ലാ വീട്ടുകാർക്കും നമ്മൾ ഏതൊക്കെ വീട്ടിലെയാണെന്ന് അറിയാമായിരുന്നു. നമ്മുടെ കൂട്ടുകാരെയുമറിയാമായിരുന്നു. വഴിയരികിലെ മരങ്ങളും മരപ്പൊത്തുകളിലെ മൈനയും മാടത്തയും പച്ചിലക്കളിയും തുത്തുകിണിക്കിയും ഇരട്ടത്തലയനും നമ്മുടെ കൂട്ടുകാരായിരുന്നു. പാണൻചേട്ടന്റെ വീട്ടിനപ്പുറത്തെ വലിയ ഇലവുമരങ്ങളിലെ പെരുന്തേനീച്ചക്കൂടുകളും സ്രാമ്പിക്കക്കാനത്തിലെ കുരങ്ങുകളുടെ ഊഞ്ഞാലാട്ടവും മരംകൊത്തികളുടെ ആശാരിപ്പണിയും നമുക്കു മറക്കാനാവുമോ? നീലിവയലിനപ്പുറത്തെ തച്ചലാടി ജോസിന്റെയും റ്റെസിയുടെയും വീടിനടുത്തുള്ള തോട്ടിറമ്പിലെ കാക്കപ്പൂക്കളും മഷിപ്പച്ചയും ഓർമ്മകളെ ഇന്നും കണ്ണീർനനവുള്ളതാക്കുന്നു.

അന്നാരും ഒറ്റയ്ക്കു നടന്നിരുന്നില്ല. അപരിചിതരായ കൂട്ടുകാരോ, മുതിർന്ന പരിചയക്കാരോ ആർക്കുമുണ്ടായിരുന്നില്ല. എല്ലാവരുടെയും സന്തോഷവും സങ്കടവും എല്ലാവരുമറിഞ്ഞിരുന്നു. ജാതി, മത വിഭാഗീയത എന്തെന്നറിയില്ലായിരുന്നു.

കൂട്ടുകാരേ, പരസ്പരമറിഞ്ഞിരുന്ന സൗഹൃദസംഘങ്ങളായി നടന്നപ്പോൾ, ഞങ്ങൾക്ക് ഒരു പട്ടിയെയും പാമ്പിനെയും ഭയമുണ്ടായിരുന്നില്ല. ഇന്ന് ഒറ്റയ്ക്കു നടക്കുന്നവന് പാറ്റയെയും പേടിയാണ്. എല്ലാവരും എല്ലാവരെയും സംരക്ഷിച്ചിരുന്ന ആ കാലം, കാലം കാവലിരുന്ന കാലമായിരുന്നു. അത്തരം സൗഹൃദസുരക്ഷ ഇന്നത്തെ വിദ്യാർഥികളായ നിങ്ങൾക്കും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്, സ്നേഹത്തോടെ,

സ്വന്തം കൊച്ചേട്ടൻ

ഡിസിഎൽ കൊല്ലം പ്രവിശ്യ: മിസ്സ ആൻ കോശി ജനറൽ ലീഡർ

കൊല്ലം: ഡിസിഎൽ കൊല്ലം പ്രവിശ്യാ ജനറൽ ലീഡറായി നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ജി.എച്ച്.എസിലെ മിസ ആൻ കോശി തെരഞ്ഞെടുക്കപ്പെട്ടു. അടൂർ ഹോളി ഏഞ്ചൽസിലെ സോനു സി. ജോസാണ് ഡെപ്യൂട്ടി ലീഡർ

ജനറൽ സെക്രട്ടറിമാരായി കായംകുളം കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹൈസ്കൂളിലെ അമൃത ജി., ചുനക്കര ചെറുപുഷ്പ സെൻട്രൽ സ്കൂളിലെ ഹന്ന ജോൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ട്രഷററായി കൊട്ടാരക്കര ചിരട്ടക്കോണം മാർ ബസേലിയോസ് ഒഷീൻ സ്റ്റാർ സ്കൂളിലെ അമാനുദീൻ എസിനെയും പ്രോജക്ട് സെക്രട്ടറിയായി പാണ്ടിത്തിട്ട ഹോളി ക്രോസ് സ്കൂളിലെ പല്ലവിദാസിനെയും തെരഞ്ഞെടുത്തു.

നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ റിഥിൻ ജേക്കബ്, ചെങ്ങന്നൂർ സെന്റ് ആൻസ് ഹൈസ്കൂളിലെ മാർവൽ ഡാനി ചാൾസ് എന്നിവരാണ് പുതിയ കൗൺസിലർമാർ.

അടൂർ ഹോളി ഏഞ്ചൽ സ്കൂളിൽവച്ചാണ് തെരഞ്ഞെടുപ്പു നടന്നത്. പ്രവിശ്യാ കോ–ഓർഡിനേറ്റർ സിജു ജോർജ്, മേഖലാ ഓർഗനൈസർമാരായ ഡി. ബാബു, സാജൻ കെ. ഫെർണാണ്ടസ്, ഗീതാ രാജൻ, ടൈറ്റസ് ലൂക്കോസ്, പ്രവിശ്യാ പ്രസിഡന്റ് സിസ്റ്റർ ചെറുപുഷ്പ എന്നിവർ മത്സരത്തിനു നേതൃത്വം നൽകി.


സമാപനസമ്മേളനത്തിൽ ഹോളി ഏഞ്ചൽസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. വിൻസെന്റ് ചരുവിള പുതിയ ഭാരവാഹികളെ അനുമോദിച്ചു പ്രസംഗിച്ചു. ഭാരവാഹികൾക്ക് പ്രവിശ്യാ കോ–ഓർഡിനേറ്റർ സിജു ജോർജ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.


ഡിസിഎൽ കൊല്ലം പ്രവിശ്യ: മിസ്സ ആൻ കോശി ജനറൽ ലീഡർ

കൊല്ലം: ഡിസിഎൽ കൊല്ലം പ്രവിശ്യാ ജനറൽ ലീഡറായി നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ജി.എച്ച്.എസിലെ മിസ ആൻ കോശി തെരഞ്ഞെടുക്കപ്പെട്ടു. അടൂർ ഹോളി ഏഞ്ചൽസിലെ സോനു സി. ജോസാണ് ഡെപ്യൂട്ടി ലീഡർ

ജനറൽ സെക്രട്ടറിമാരായി കായംകുളം കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹൈസ്കൂളിലെ അമൃത ജി., ചുനക്കര ചെറുപുഷ്പ സെൻട്രൽ സ്കൂളിലെ ഹന്ന ജോൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ട്രഷററായി കൊട്ടാരക്കര ചിരട്ടക്കോണം മാർ ബസേലിയോസ് ഒഷീൻ സ്റ്റാർ സ്കൂളിലെ അമാനുദീൻ എസിനെയും പ്രോജക്ട് സെക്രട്ടറിയായി പാണ്ടിത്തിട്ട ഹോളി ക്രോസ് സ്കൂളിലെ പല്ലവിദാസിനെയും തെരഞ്ഞെടുത്തു.

നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ റിഥിൻ ജേക്കബ്, ചെങ്ങന്നൂർ സെന്റ് ആൻസ് ഹൈസ്കൂളിലെ മാർവൽ ഡാനി ചാൾസ് എന്നിവരാണ് പുതിയ കൗൺസിലർമാർ.

അടൂർ ഹോളി ഏഞ്ചൽ സ്കൂളിൽവച്ചാണ് തെരഞ്ഞെടുപ്പു നടന്നത്. പ്രവിശ്യാ കോ–ഓർഡിനേറ്റർ സിജു ജോർജ്, മേഖലാ ഓർഗനൈസർമാരായ ഡി. ബാബു, സാജൻ കെ. ഫെർണാണ്ടസ്, ഗീതാ രാജൻ, ടൈറ്റസ് ലൂക്കോസ്, പ്രവിശ്യാ പ്രസിഡന്റ് സിസ്റ്റർ ചെറുപുഷ്പ എന്നിവർ മത്സരത്തിനു നേതൃത്വം നൽകി.

സമാപനസമ്മേളനത്തിൽ ഹോളി ഏഞ്ചൽസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. വിൻസെന്റ് ചരുവിള പുതിയ ഭാരവാഹികളെ അനുമോദിച്ചു പ്രസംഗിച്ചു. ഭാരവാഹികൾക്ക് പ്രവിശ്യാ കോ–ഓർഡിനേറ്റർ സിജു ജോർജ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

ഡിസിഎൽ ചങ്ങനാശേരി മേഖലാ ടാലന്റ് ഫെസ്റ്റും കിഡ്സ് ഫെസ്റ്റും


ചങ്ങനാശേരി: ദീപിക ബാലസഖ്യം ചങ്ങനാശേരി മേഖലാ ടാലന്റ് ഫെസ്റ്റും കിഡ്സ് ഫെസ്റ്റും ഒക്ടോബർ 19, 29 തീയതികളിൽ നടക്കും.

ടാലന്റ് ഫെസ്റ്റിന്റെ കഥ, കവിത, ഉപന്യാസ രചനാമത്സരങ്ങൾ ഒക്ടോബർ 19–ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ ചങ്ങനാശേരി ക്ലൂണി പബ്ലിക് സ്കൂളിൽ നടക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം എന്നീ മത്സരങ്ങൾ ഒക്ടോബർ 29–ാം തീയതി രാവിലെ 9.30 മുതൽ ചങ്ങനാശേരി സെന്റ് ആൻസ് ഹൈസ്കൂളിൽവച്ചായിരിക്കും നടക്കുക.

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എൽ.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം.

പ്രസംഗവിഷയം: ‘‘നാം ഒരു കുടുംബം എന്ന ഡിസിഎൽ മുദ്രാവാക്യത്തിന്റെ ഇന്നത്തെ പ്രസക്‌തി’’

യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. ഇന്ത്യയുടെ ബഹിരാകാശ ഗവേ ഷണ നേട്ടങ്ങൾ. 2. മാലിന്യവും മലയാളിയും.

ഹൈസ്കൂൾ വിഭാഗത്തിന്റെ വിഷയം മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് നല്കുക. ലളിതഗാന ത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയു ള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തായിരിക്കും നല്കുക.

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല.

ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ അഞ്ചുപേരിൽ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്.

കെ.ജി. ഫെസ്റ്റ് ഒക്ടോബർ 19–ാം തീയതി രാവിലെ 9.30 മുതൽ ക്ലൂണി പബ്ലിക് സ്കൂളിൽ വച്ചു നടക്കും. മത്സരയിനങ്ങളായ മലയാളം കഥപറച്ചിൽ, മലയാളം പ്രസംഗം ഇവയ്ക്ക് എൽ.കെ.ജി.യിൽനിന്നും യു.കെ.ജി.യിൽനിന്നും ഒരു ആൺകുട്ടികൾക്കും ഒരു പെൺകുട്ടികൾക്കുംവീതം പങ്കെടുക്കാം. കളറിംഗിന് എൽ.കെ.ജി, യുകെജി ക്ലാസുകളിൽനിന്ന് അഞ്ചു കുട്ടികൾക്കുവീതം പങ്കെടുക്കാം. ഇംഗ്ലീഷ് ആക്ഷൻ സോംഗ് മത്സരത്തിൽ ഏഴു പേരുള്ള ഓരോ ടീമിന് എൽ.കെ.ജിയിൽനിന്നും യു.കെ.ജിയിൽനിന്നും പങ്കെടുക്കാവുന്നതാണ്.

ഡിസിഎൽ മണ്ണാർകാട് മേഖല ഉദ്ഘാടനം ചെയ്തു


കരിമ്പ: ‘‘നാം ഒരു കുടുംബം’’ എന്ന വിശ്വസാഹോദര്യ മുദ്രാവാക്യം നൂറുകണക്കിനു വിദ്യാർഥികൾ ഏറ്റുവിളിച്ച വേദിയിൽ ദീപിക ബാലസഖ്യത്തിന്റെ ഒരു മേഖലയ്ക്കുകൂടി തിരിതെളിഞ്ഞു.

പാലക്കാട് ജില്ലയിലെ കരിമ്പ സെന്റ് മേരീസ് ബഥനി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥിപ്രതിഭകളായ ജോഫിൻ, നെവിൻ എന്നിവർ ചേർന്ന് പുതിയ മേഖലയ്ക്കു തിരിതെളിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് പ്രവർത്തനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മൂല്യബോധന ക്ലാസ് നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.