അമേരിക്കയിൽ വെടിയേറ്റ എലിക്കുളം സ്വദേശി ഗുരുതരാവസ്‌ഥ തരണം ചെയ്തു
Thursday, September 29, 2016 1:21 PM IST
പൊൻകുന്നം: അമേരിക്കയിൽ വെടിയേറ്റ എലിക്കുളം സ്വദേശി ഗുരുതരാവസ്‌ഥ തരണം ചെയ്തതായി വീട്ടുകാർക്കു വിവരം ലഭിച്ചു. എലിക്കുളം മാടപ്പള്ളിൽ പ്രഫ.എം.എം. മാണിയുടെ മകൻ ദിലീപ് എം. മാണിയെ(37) ആണ് ജോർജിയയിൽ ഗ്യാസ് സ്റ്റേഷന് സമീപം വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

വയറ്റിൽ വെടിയേറ്റ ദിലീപിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയാണ് രക്ഷപെടുത്തിയതെന്നും അവിടെയുള്ള ബന്ധുക്കൾ മാതാപിതാക്കളെ അറിയിച്ചു. ഗുരുതര പരിക്കുകളോടെ സാവന്ന മെമ്മോറിയൽ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലാണ് ദിലിപീനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു നീഗ്രോ യുവാവ് വെടിയുതിർത്തതായാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.