കത്തോലിക്കാ കോൺഗ്രസ് വാർഷികവും രൂപതാ പ്രതിനിധി സമ്മേളനവും
Thursday, September 29, 2016 1:21 PM IST
തൊടുപുഴ: കത്തോലിക്കാ കോൺഗ്രസ് 98–ാം വാർഷികവും കോതമംഗലം രൂപതാ പ്രതിനിധി സമ്മേളനവും ഒക്ടോബർ ഒന്നിന് രാവിലെ പത്തിന് തൊടുപുഴ ടൗൺ പള്ളി പാരിഷ് ഹാളിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും.

രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷത വഹിക്കും. സംസ്‌ഥാന ഡയറക്ടർ ഫാ. ജിയോ കടവി, രൂപത ഡയറക്ടർ മോൺ. ജോർജ് ഓലിയപ്പുറം, സംസ്‌ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ഫാ. ജോസ് പുല്ലോപ്പിള്ളി, ജോസ് ഇലഞ്ഞിക്കൽ, ജോൺ മുണ്ടക്കാവിൽ തുടങ്ങിയവർ പ്രസംഗിക്കും.


മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ ഡോ. ജയ് എം. പോളും ഭക്ഷ്യ വസ്തുക്കളിലെ മായം എന്ന വിഷയത്തിൽ തോംസൺ പി. ജോഷ്വായും സെമിനാറുകൾ നയിക്കും. വൈകുന്നേരം നാലിനു സമാപന സമ്മേളനത്തിൽ കത്തോലിക്കാ കോൺഗ്രസ് കർമ പദ്ധതിയുടെ പ്രഖ്യാപനവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.