കേരള മദ്യവിരുദ്ധ ഏകോപന സമിതിയും കെസിബിസി മദ്യവിരുദ്ധസമിതിയും പ്രക്ഷോഭത്തിലേക്ക്
Thursday, September 29, 2016 1:28 PM IST
പാലാ: ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകൾ ഓരോ വർഷവും പത്തു ശതമാനം പൂട്ടിക്കൊണ്ടിരുന്ന നയം അട്ടിമറിച്ച പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ വിവിധ മദ്യവിരുദ്ധപ്രസ്‌ഥാനങ്ങളുടെ മുന്നണിയായ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റിയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും സംയുക്‌താഭിമുഖ്യത്തിൽ ഒക്ടോബർ 2–ന് എറണാകുളത്ത് പ്രക്ഷോഭസമരപരിപാടികൾക്ക് തുടക്കം കുറിക്കും.

എറണാകുളത്ത് കളമശേരി പ്രീമിയർ ജംഗ്ഷനിൽ വൈകുന്നേരം നാലിന് ആരംഭിക്കുന്ന 1001 അംഗ പ്രവർത്തകരുടെ നിൽപ്പുസമരത്തിൽ കേരളത്തിലെ മുഴുവൻ മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും.

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്‌ഥാന ചെയർമാൻ ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ് മാർ തോമസ് ചക്യത്ത്, ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ, ആന്റണി ജേക്കബ് ചാവറ, ഫാ. ആന്റണി അറയ്ക്കൽ, റവ. ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, യോഹന്നാൻ ആന്റണി, സണ്ണി പായിക്കാട്ട്, എഫ്.എം. ലാസർ, കെ.ജെ. പൗലോസ്, ജയിംസ് മുട്ടിക്കൽ, എം.ഡി. റാഫേൽ, ജോയിക്കുട്ടി ലൂക്കോസ്, സേവ്യർ പള്ളിപ്പാടൻ, വി.ഡി. രാജു, മത്തായി മരുതൂർ, തോമസുകുട്ടി മണക്കുന്നേൽ, സിസ്റ്റർ ആനീസ് തോട്ടപ്പള്ളി, സ്റ്റെല്ല ജോസി, റ്റി.എം. വർഗീസ്, തങ്കച്ചൻ വെളിയിൽ, പി.എച്ച്. ഷാജഹാൻ, എം.ഡി. റാഫേൽ, ജെസി ഷാജി, പ്രഫ. കെ.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.