വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഒക്ടോബർ ഏഴ് മുതൽ
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഒക്ടോബർ ഏഴ് മുതൽ
Thursday, September 29, 2016 1:35 PM IST
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ഒകടോബർ ഏഴിന് ആരംഭിക്കും. ഏഴിനു രാവിലെ ഒമ്പതിന് മോൺ. ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 12 നു വൈകുന്നേരം നാലിനു വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ തിരുനാളിനു കൊടിയേറ്റും. 16 നാണ് പ്രധാന തിരുനാൾ.

ഏഴ്, എട്ട് തീയതികളിൽ രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, ലദീഞ്ഞ്. മാവേലിക്കര രൂപത മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസഫ് പുളിക്കൽ എന്നിവർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും.

ഒമ്പതിനു രാവിലെ 11 ന് ഡിസിഎംഎസ് രാമപുരം യൂണിറ്റ് തീർഥാടനം. ഫാ. സെബാസ്റ്റ്യൻ കുമ്പുളുമൂട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഒമ്പതിനു രാവിലെ 5.30 നും 6.30 നും വിശുദ്ധ കുർബാന. എട്ടിനു വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – റവ. ഡോ. ജോർജ് ഞാറക്കുന്നേൽ, 9.30 നു വിശുദ്ധ കുർബാന.

11 നു കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽനിന്നു പദയാത്ര. വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ. വൈകുന്നേരം നാലിനു വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – റവ. ഡോ. ജോസഫ് തലോടിൽ. പത്തിനു രാവിലെ ഒമ്പതിനു വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – റവ. ഡോ. കുര്യൻ മാതോത്ത്.

ഉച്ചകഴിഞ്ഞ് 1.30 ന് സിഎംഎൽ രാമപുരം മേഖലാ തീർഥാടനം. 2.30 നു രാമപുരം ഫൊറോനയിലെ വൈദികരുടെ കാർമികത്വത്തിൽ സമൂഹബലി. വൈകുന്നേരം നാലിനു വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – ഫാ. ബർക്കുമാൻസ് കുന്നുംപുറം. 11 നു രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്. ഫാ. തോമസ് താന്നിനിൽക്കുംതടത്തിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തിക്കുടിലിൽ എന്നിവർ കാർമികത്വം വഹിക്കും.


12 നു രാവിലെ ഒമ്പതിനു വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – ഫാ. സഖറിയാസ് കളപ്പുരയ്ക്കൽ സിഎംഐ. 11 നു പാലാ രൂപത മാതൃവേദി തീർഥാടനം. വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – ഫാ. ജോൺസൺ പുള്ളീറ്റ്. വൈകുന്നേരം നാലിനു കൊടിയേറ്റ്. 4.30 നു വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – മാർ ജോസഫ് പള്ളിക്കാപറമ്പിൽ.

13, 14, 15 തീയതികളിൽ രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്. ഫാ. ഏബ്രഹാം കുളമാക്കൽ, കോയമ്പത്തൂർ രൂപത മെത്രാൻ റവ. ഡോ. തോമസ് അക്വിനാസ്, റവ. ഡോ. തോമസ് മേനാച്ചേരി, കല്യാൺ രൂപത ബിഷപ് മാർ തോമസ് ഇലവനാൽ, റവ. ഡോ. ടോം തറയിൽ, ഫാ. സെബാസ്റ്റ്യൻ കുഴുമ്പിൽ സിഎംഐ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും. 15 നു വൈകുന്നേരം ആറിനു ജപമാല പ്രദക്ഷിണം.പ്രധാന തിരുനാൾ ദിനമായ 16 നു രാവിലെ 5.30 നും 6.30 നും എട്ടിനും വിശുദ്ധ കുർബാന. ഫാ. ജോണി എടക്കര, റവ. ഡോ. ജോർജ് ഞാറക്കുന്നേൽ, റവ. ഡോ. കുര്യൻ മാതോത്ത് എന്നിവർ കാർമികത്വം വഹിക്കും.

ഒമ്പതിനു നേർച്ച വെഞ്ചരിപ്പ്. പത്തിനു തിരുനാൾ റാസ – പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. 11 നു ഡിസിഎംഎസ് തീർഥാടകർക്കു സ്വീകരണം. 12 നു പ്രദക്ഷിണം. 2.30 നും 3.30 നും 4.30 നും വിശുദ്ധ കുർബാന. ഫാ. മാത്യു തേവർകുന്നേൽ, ഫാ. ജോർജ് നെല്ലിക്കുന്ന്ചെരുവുപുരയിടം, ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട് എന്നിവർ കാർമികത്വം വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.