ടോം ജോസിനെതിരേ വിജിലൻസ് അന്വേഷണം
Thursday, September 29, 2016 1:46 PM IST
തിരുവനന്തപുരം: തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ വിജിലൻസ് അന്വേഷണത്തിനു നിർദേശം. മഹാരാഷ്ട്രയിലെ സിന്ധുദുർഗ ജില്ലയിൽ 50 ഏക്കർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയുടെ അടിസ്‌ഥാനത്തിലാണു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.


അനധികൃത സ്വത്തു സമ്പാദനം അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണു പരാതിക്കാരൻ ആവശ്യപ്പെടുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം സ്പെഷൽ സെൽ എസ്പിക്കാണു നിർദേശം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.