യുവാവ് കൊല്ലപ്പെട്ട സംഭവം; അഞ്ചു പേർ അറസ്റ്റിൽ
Thursday, September 29, 2016 1:46 PM IST
കാലടി: കാലടിയിൽ ഗുണ്ടാ ആക്രമണത്തിൽ യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ 17 കാരൻ ഉൾപ്പെടെ അഞ്ചു വിദ്യാർഥികളെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെക്കൂടാതെ കൂവപ്പടി സ്വദേശി വിഷ്ണുഭവൻ അജി വി. നായർ(22), മൂക്കന്നൂർ ആഴകം കളരിക്കൽ സുജിത്ത്(23), ഒക്കൽ കരിക്കാട്ടിൽ ശ്രീജിത്ത്(24), മഞ്ഞപ്ര സെബിപുരം കല്ലറയ്ക്കൽ ശരത്(20) എന്നിവരെയാണു പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.