കഞ്ചാവുമായി നാലുപേരെ പിടികൂടി
Friday, September 30, 2016 12:07 PM IST
അടിമാലി: വിവിധ സംഭവങ്ങളിലായി കഞ്ചാവുമായി നാലുപേരെ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. പണിക്കൻകുടി, കുമളി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഒരു പൾസർ ബൈക്കും 300 ഗ്രാം കഞ്ചാവും ഇവരിൽനിന്നു പിടിച്ചെടുത്തു.

ആലുവ തെക്കുംഭാഗം സൗത്ത് വെള്ളറപ്പിളളി കുന്നപ്പള്ളി ക്ലിന്റൻ(23), ആലമറ്റം അമൽ(23), മട്ടാഞ്ചേരി മുല്ലവളപ്പ്പുളിക്കൽ സലിം(56), പാലിയം പറമ്പികര കുഴികണ്ടത്തിൽ ഷമീർ(38) എന്നിവരെയാണ് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സിഐ എ.എസ്. ജനീഷിന്റെ നേത്യത്വത്തിൽ കുമളി, പണിക്കൻകുടി എന്നിവിടങ്ങളിൽനിന്നു പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.