ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ജീവപര്യന്തം
Friday, September 30, 2016 12:07 PM IST
മൂവാറ്റുപുഴ: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നേര്യമംഗലം പാറവിള പുത്തൻവീട് കൊച്ചുനാരായണ(63)നെയാണു മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ്ജി കെ.എ. ബേബി ശിക്ഷിച്ചത്. 2014 മാർച്ച് 30നാണ് കേസിനാസ്പദമായ സംഭവം.

കുട്ടികളുമായി വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്ന വിലാസിനി(55)യെ കൊച്ചുനാരായണൻ പിക്കാസുകൊണ്ടു തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിലാസിനി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പിറ്റേ ദിവസം മരിച്ചു. കോതമംഗലം സിഐ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.