എത്യോപ്യൻ കർദിനാളിന് എറണാകുളത്തു സ്വീകരണം
എത്യോപ്യൻ കർദിനാളിന് എറണാകുളത്തു സ്വീകരണം
Friday, September 30, 2016 12:23 PM IST
കൊച്ചി: എത്യോപ്യയിലെ കത്തോലിക്കാസഭയുടെ അധ്യക്ഷനും ആഡിസ് അബാബ അതിരൂപത മെത്രാപ്പോലീത്തയുമായ കർദിനാൾ ഡോ. ബർഹാനെയേസൂസ് ഡെമറോ സൂറോഫിയേലിന് എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനെത്തിയ കർദിനാൾ ഡോ. ബർഹാനെയേസൂസിനെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഹാരമണിയിച്ചു സ്വീകരിച്ചു.

മാർത്തോമാശ്ലീഹായുടെ പൈതൃകമുള്ള ഭാരതസഭയിൽ എത്താനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ അത്താഴവിരുന്നിലും എത്യോപ്യൻ കർദിനാൾ പങ്കെടുത്തു.


സീറോ മലബാർ സഭ ആസ്‌ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്, മലയാറ്റൂർ കുരിശുമുടി, കോട്ടയ്ക്കാവ് സെന്റ് തോമസ് തീർഥാടനകേന്ദ്രം, അങ്കമാലി സെന്റ് ജോർജ് ബസിലിക്ക എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. നേരത്തെ എത്യോപ്യയിൽ ശുശ്രൂഷ ചെയ്തിരുന്ന ഫാ. തോമസ് മൂലന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷത്തിലും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.