ഇടുക്കിയിൽ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം
Friday, September 30, 2016 12:31 PM IST
കട്ടപ്പന: സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് അനാദരവ് കാട്ടിയെന്നാരോപിച്ച് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഇടുക്കി ജില്ലയിൽ ഹർത്താൽ ആഹ്വാനംചെയ്തു. മൂന്നിനു രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ. ഹർത്താലിൽനിന്നു പാൽ, പത്രം, വിവാഹം, ആശുപത്രി, പരീക്ഷ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. 15ന് മരിച്ച കോഴിമല പാണംതോട്ടത്തിൽ തങ്കച്ചന്റെ മൃതദേഹമാണ് 17ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തു കട്ടപ്പന നഗരസഭ പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. ഇമ്മാനുവൽ ഫെയ്ത്ത് മിനിസ്ട്രീസ് സഭയ്ക്കുവേണ്ടി പേഴുംകണ്ടത്തു വാങ്ങിയ സ്‌ഥലത്തു സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. മൃതദേഹംപുറത്തെടുക്കുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നും പൊതുശ്മശാനത്തിൽ മറവുചെയ്ത മൃതദേഹം തിരികെയെടുത്ത് ആദ്യം അടക്കംചെയ്ത സ്‌ഥലത്തു സംസ്കരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സിഎസ്ഡിഎസ് ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.