ആറ്റൂർ രവിവർമയ്ക്ക് പുത്തേഴൻ അവാർഡ്
Saturday, October 1, 2016 12:18 PM IST
തൃശൂർ: സാഹിത്യകാരനും ന്യായാധിപനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായിരുന്ന പുത്തേഴത്ത് രാമൻമേനോന്റെ പേരിൽ നൽകുന്ന പുത്തേഴൻ അവാർഡിനു കവി ആറ്റൂർ രവിവർമ അർഹനായി. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണു പുരസ്കാരം. 25,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം പുത്തേഴത്ത് രാമൻമേനോന്റെ 125–ാം ജന്മവാർഷികദിനത്തോടനുബന്ധിച്ച് ഈ മാസം 30നു സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.


പുത്തേഴത്ത് ഫാമിലി മാനേജിംഗ് ട്രസ്റ്റി ഡോ.പുത്തേഴത്ത് രാമചന്ദ്രൻ, അഡ്വ.ശ്രീകുമാർ പുത്തേഴത്ത്, പുത്തേഴത്ത് ശശിധരൻ, പുത്തേഴത്ത് കുമാർ മേനോൻ, പുത്തേഴത്ത് രാമൻ മേനോന്റെ മകൾ രമ മേനോൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.