കോടതി വാർത്ത റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കണം: എസ്ജെഎഫ്കെ
Saturday, October 1, 2016 12:18 PM IST
കൊച്ചി: മാധ്യമ പ്രവർത്തകർക്കു ഹൈക്കോടതി വാർത്തകൾ സമാ ഹരിക്കാൻ മുൻപത്തേതുപോലെ സൗകര്യമൊരുക്കണമെന്നു കൊച്ചിയിൽ ചേർന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള (എസ്ജെഎഫ്കെ) സംസ്‌ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരെ ഹൈക്കോടതിയിൽ തടഞ്ഞ നടപടിയെ യോഗം അപലപിച്ചു.

മുതിർന്ന പത്രപ്രവർത്തകർക്കു ചികിത്സാ പദ്ധതി നടപ്പാക്കുക, പെൻഷൻ തുക 12,000 ആയി വർധിപ്പിക്കുക, അവശ പത്രപ്രവർത്തകരുടെ പെൻഷൻ തുക 2000 രൂപയിൽനിന്നു 3,000 രൂപയായി വർധിപ്പിച്ച സർക്കാർ തീരുമാനം പ്രാബല്യത്തിൽ വരുത്തുക, ആശ്രിത പെൻഷൻ അതതു കാലത്തെ പെൻഷൻ തുകയുടെ പകുതിയാക്കുക, മരണപ്പെട്ട പത്രപ്രവർത്തകരുടെ ആശ്രിതർക്കു പെൻഷൻ ലഭിക്കാനുള്ള നടപടിക്രമം ലഘൂകരിക്കുക, പൂട്ടിപ്പോയ പത്രസ്‌ഥാപനങ്ങളിലെ ഇപ്പോൾ പകുതി പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന പത്രപ്രവർത്തകർക്ക് 58 വയസ് തികഞ്ഞിട്ടും പൂർണ പെൻഷൻ നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംസ്‌ഥാന എക്സിക്യൂട്ടീവ് യോഗം ഉന്നയിച്ചു.


പ്രസിഡന്റ് ഡോ. നടുവട്ടം സത്യ ശീലൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. വിജയകുമാർ, പാലോളി കുഞ്ഞിമുഹമ്മദ്, തേക്കിൻകാട് ജോസഫ്, സി.ആർ. രാമചന്ദ്രൻ, എസ്. സുധീശൻ, ഡോ. ടി.വി. മുഹമ്മദലി, കെ. ജനാർദനൻ നായർ, എം. ബാലഗോപാലൻ, ഹരിദാസ് പാലയിൽ, പി. മുഹമ്മദ്, പി. ഗോപി, സി.ഡി. ദേശികൻ, പി.പി.കെ. ശങ്കർ, സി.എം. അലിയാർ, ജയിംസ് പന്തക്കൽ, അലക്സാണ്ടർ സാം, അമ്പലപ്പള്ളി മാമുക്കോയ, പട്ടത്താനം ശ്രീകണ്ഠൻ, മുഹമ്മദ് സലീം, കെ.വി. കുഞ്ഞിരാമൻ, കെ.എച്ച്.എം. അഷ്റഫ്, എം.ടി. ഉദയകുമാർ, വർഗീസ് കോയ്പ്പള്ളിൽ, ആർ.എം. ദത്തൻ, രത്നകുമാർ പല്ലിശേരി, എം.വി. രവീന്ദ്രൻ, കെ.വി. ഫിലിപ്പ് മാത്യു, പി.വി. പങ്കജാക്ഷൻ, വി. പ്രതാപചന്ദ്രൻ, ഫ്രാൻസിസ് പുലിക്കോടൻ, ശശിധരൻ കണ്ടത്തിൽ, കല്ലട ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.