ക്രിസ്റ്റീൻ വൈ–12 കോൺഫറൻസ് എട്ടു മുതൽ 12 വരെ
Saturday, October 1, 2016 12:18 PM IST
കോട്ടയം: ക്രിസ്റ്റീൻ മിനിസ്ട്രി സംഘടിപ്പിക്കുന്ന വൈ–12 മിഷൻ 2033 എന്ന കുട്ടികളുടെ മിഷൻ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ എട്ടു മുതൽ 12 വരെയാണു കോൺഫ്രൻസ്. 2000ൽ ജനിച്ച കുട്ടികളുടെ കൂട്ടായ്മയാണ് ക്രിസ്റ്റീൻ വൈ 12. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി 1500 കുട്ടികൾ പങ്കെടുക്കും.

എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനു കളത്തിപ്പടി ക്രിസ്റ്റീനിൽ ആരംഭിക്കുന്ന കോൺഫറൻസ് സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഫാ. ജിനോ ഹെൻട്രിക്സ് നേതൃത്വം നൽകും. വിവിധ ദിവസങ്ങളിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. സാമുവേൽ മാർ ഐറേനിയസ്, മോൺ. ജോസ് നവസ്, ഫാ. ഷാജി തുമ്പേച്ചിറയിൽ, ക്രിസ്റ്റീൻ ഡയറക്ടർ പി.വി. മേരിക്കുട്ടി, ബിജു തോമസ്, സന്തോഷ്. ടി, ഷോജി ആന്റണി, അൽഫോൻസ് ജോസഫ്, ജോഷി ജോസഫ്, സിബി ജോസഫ്, ടിനീഷ് മാത്യു എന്നിവർ നേതൃത്വം നൽകും. 12ന് ഉച്ചയ്ക്ക് സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.